മുളന്തുരുത്തി: ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മറ്റി കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന പേരിൽ എല്ലാ ദിവസവും നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു.
പൊതിച്ചോറുമായി പോകുന്ന വാഹനം സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു, എ.കെ മനുലാൽ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജോഷി, സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ, ബിനു കെ. ബേബി, ഡി.വൈ. എഫ്. ഐ മേഖലാ സെക്രട്ടറി ലിജോ ജോർജ്, മേഖലാ ട്രഷറർ ജോയൽ കെ ജോയി, മേഖലാ കമ്മിറ്റി അംഗം അപ്പു എ.കെ. എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ യൂണീറ്റുകളിൽ നിന്നും ശേഖരിച്ച 1259 പൊതിച്ചോർ കളമശ്ശേരി മെഡിക്കൽ കേളേജിലെ രോഗികൾക്കും കൂട്ടിരിപ്പു കാർക്കുമായി വിതരണം ചെയ്തു.