New Update
/sathyam/media/media_files/2025/07/04/workshop-for-paliative-nurses-2025-07-04-22-15-41.jpg)
കൊച്ചി:അമൃത ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ നഴ്‌സിംഗിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
Advertisment
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിലെ ദേശീയ ഫാക്കൽറ്റി നഴ്‌സ് ലെഫ്. സ്റ്റെല്ല ടിമങ്, പാലിയം ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിലെ ക്ലിനിക്കൽ ട്രെയിനിംഗ് വിഭാഗം മേധാവി ഷീബ. ആർ.എസ്. എന്നിവർ നേതൃത്വം നൽകിയ സെഷനുകളിൽ, പാലിയേറ്റീവ് കെയറിലെ നഴ്സുമാർ പാലിക്കേണ്ട അടിയന്തരപരമായ പ്രവർത്തന രീതികളും, രോഗികളോടുള്ള സമീപനങ്ങളും ഉൾപ്പെടെ നഴ്സിംഗ് പ്രാക്ടീസിന്റെ പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.
ഓൺലൈനും, ഓഫ്‌ലൈനുമായി നടന്ന ശില്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റി അൻപതിലേറെ നഴ്‌സുമാർ പങ്കെടുത്തു.