മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ ജന്മദിനം കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

New Update
k karunakaran remembrance

ആമ്പല്ലൂർ/ എറണാകുളം: അന്തരിച്ച കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ ജന്മദിനം, ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. അരയൻകാവ് രാജീവ്ഭവനിൽ നടന്ന ചടങ്ങിൽ, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. 

Advertisment

കേരള ജനത ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ഭരണ നൈപുണ്യവും ദീർഘവീക്ഷണവും ഉണ്ടായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരൻ. ജനങ്ങളെ ബാധിക്കുന്ന സങ്കീർണമായ വിഷയങ്ങളിൽ നിമിഷനേരം കൊണ്ട് ജനോപകാരപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിൻ്റെ കഴിവ് അപാരം ആയിരുന്നു.

കേരളം ഇന്ന് കാണുന്ന വികസനത്തിന്റെ അടിസ്ഥാനശില പാകിയത് കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ആയിരുന്നു. തനിക്ക് നേരെ നീട്ടിയ പ്രധാനമന്ത്രി പദം പോലും വേണ്ടെന്ന് വെച്ചത്, കേരളത്തിലെ ജനങ്ങളെ സേവിക്കാൻ ആയിരുന്നു. അതായിരുന്നു അദ്ദേഹത്തിന് ഏറെ താൽപര്യവും.  

രാഷ്ട്രീയ എതിരാളികൾ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ വേട്ടയാടിയ കാലങ്ങളൊക്കെ ജനങ്ങൾ ഇന്നും വേദനയോടെ ഓർക്കുന്നത്, ഇന്ന് ശത കോടികളും കടന്ന്, സഹസ്ര കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവും ജനദ്രോഹപരമായ ഭരണ വൈകല്യങ്ങളും കൊണ്ട് കേരള ജനതയെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ ഭരണ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോഴാണ്. 

ഈ  ദുർഭരണത്തിന്റെ ഇരകളായി തങ്ങൾ തീർന്നല്ലോ എന്ന് ജനങ്ങൾ പരിതപിക്കുമ്പോഴാണ് എന്ന് ബ്ലോക്ക് പ്രസിഡണ്ട് ആർ ഹരി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ കരുണാകരന്  തുല്യം കെ കരുണാകരൻ മാത്രമായിരുന്നു എന്ന് അദ്ദേഹം എടുത്ത് പറയുകയുണ്ടായി.

മണ്ഡലം ഭാരവാഹികളായ,വൈക്കം നസീർ, ടി എൽ നാരായണൻ, ബാബു പാറയിൽ,അനീഷ് മേപ്ളാത്തിൽ, എം എസ് മുഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

Advertisment