മുളന്തുരുത്തി: മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഷിജു പി എസ് ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-2025-07-10-14-49-33.jpg)
ക്യാമ്പിനോട് അനുബന്ധിച്ച് ചേർന്ന ഉദ്ഘാടന യോഗത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖലാ പ്രസിഡൻറ് സുഭാഷ് ടി ആർ അധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-2-2025-07-10-14-49-33.jpg)
മുളന്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, ഉല്ലാസ് ജി, മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്, മായാദേവി, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ലിജോ ജോർജ്ജ്, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി, സുമേഷ്, ജില്ലാ വൈസ് പ്രസിഡണ്ട്, രാഹുൽരാജ് എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-4-2025-07-10-14-49-33.jpg)
ഡോ. സേതുലക്ഷ്മി എസ്, ഡോ.ദേവിക, ഡോ. ബിനിശ്രീ എന്നിവർ കുട്ടികളെ പരിശോധിച്ച് മരുന്നുകൾ നൽകി. വൈദ്യരത്നം ഔഷധശാലയാണ് മരുന്നുകൾ സൗജന്യമായി നൽകിയത്.
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-3-2025-07-10-14-49-33.jpg)
കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, റെജിൻ പി, മേഖലാ സെക്രട്ടറി, അനിൽ ആമ്പല്ലൂർ, ട്രഷറർ, ഷിൻസ് കോട്ടയിൽ, മേഖല ജോയിൻ്റ് സെക്രട്ടറി,
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-6-2025-07-10-14-49-33.jpg)
വിവേക്, എം എസ് ഹമീദ് കുട്ടി, പി ആർ പുഷ്പാംഗദൻ, അഖിൽ, സാബു മലയിൽ, ഷിബു, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
/filters:format(webp)/sathyam/media/media_files/2025/07/10/ayurveda-medical-camp-5-2025-07-10-14-49-33.jpg)
കെ ജെ എം എ ജോയിൻ്റ് സെക്രട്ടറി കെ സി ജോഷി ചടങ്ങിന് സ്വാഗതവും, വൈദ്യരത്നം ഔഷധശാല ഏരിയ സെയിൽസ് മാനേജർ ജോജി നന്ദിയും പറഞ്ഞു.