കാട്ടിക്കുന്ന്/വൈക്കം: കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിനായി നൂതനവും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ " ഗിഫ്റ്റ് ഓഫ് ബുക്സ് "പദ്ധതിക്കു തുടക്കമായി.
ഇത്തവണ, വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്. റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് അമ്പതോളം പുസ്തകങ്ങൾ സമർപ്പിച്ചു. ലേക് മൗണ്ട് സ്കൂൾ പ്രിൻസിപ്പൽ മായ ജഗൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡന്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേശ് കൃഷ്ണ, അസിസ്റ്റന്റ് ഗവർണർ സന്ദീപ് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സീനിയർ റൊട്ടേറിയൻ ദാമോദരൻ, സെക്രട്ടറി പ്രവീൺ വിശ്വനാഥൻ, സർവീസ് ചെയർ റൊട്ടേറിയൻ ഷാഹിൻ അലക്സ്, ജോയിന്റ് സെക്രട്ടറി റൊട്ടേറിയൻ ജേക്കബ് കുന്നപ്പള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.