ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി - സാബു എം ജേക്കബ്

New Update
20 20 party sabu

കിഴക്കമ്പലം: ഒരു ദശാബ്ദക്കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്ത് വികസനത്തിൻ്റെ വലിയ തേരോട്ടം നടത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു.

Advertisment

കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ സെൻ്റിനറി ഹാളിൽ ചേർന്ന പഞ്ചായത്ത് തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനജീവിതത്തിൻ്റെ സമഗ്ര മേഖലകളിലും വികസനം നടപ്പിലാക്കുവാർ പാർട്ടിക്കും പാർട്ടി ഭരിക്കുന്ന പഞ്ചായത്തിനും സാധിച്ചിട്ടുണ്ട്. അഴിമതിരഹിതമായ ഭരണത്തിലൂടെ മിച്ചം പിടിക്കാൻ സാധിച്ച 32 കോടി രൂപ പഞ്ചായത്തിലെ വൈദ്യുതി, പാചക വാതക സബ്സിഡി എന്നിവയിലൂടെ ജനങ്ങൾക്ക് തന്നെ തിരികെ നല്കാനുള്ള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു.

20 20 party kizhakkambalam-2

പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനങ്ങൾ, ഒപ്പം  അവിടെ വരുന്നവർക്ക് വിശ്രമിക്കാനും, സൗജന്യ ഭക്ഷണത്തിനും ടോയ്ലറ്റ് സൗകര്യങ്ങളും ഉള്ള മൂന്ന് നില കെട്ടിട സമുച്ചയം എന്നിവ പൂർത്തിയാക്കുകയാണ്.

ഭരണം ഏറ്റെടുക്കുമ്പോൾ കത്തുന്ന 210 ലൈറ്റുകളുടെ സ്ഥാനത്ത് പഞ്ചായത്തിൽ 11600 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 544 റോഡുകൾ പൂർത്തീകരിച്ചു. 279 ലൈഫ് വീടുകൾ പണിതു. മറ്റ് നിരവധി വികസന പ്രവർത്തങ്ങളുടെ തുടർച്ചയും പ്ലാൻ ചെയ്യുന്നുണ്ട് . ജനകീയ പിന്തുണയോടെ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

കിഴക്കമ്പലത്തിലൂടെ കടന്നുപോകുന്ന പിബ്ല്യുഡി റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാത്തതിനാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഈ റോഡുകൾ പഞ്ചായത്തു ഏറ്റെടുത്ത് ബിഎംബിസി നിലവാരത്തിൽ പണി പൂർത്തിയാക്കാൻ തയ്യാറാണെന്നും അതിനുള്ള പണം പഞ്ചായത്തിൽ ഉണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

20 20 party kizhakkambalam-3

യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, ജന സെക്രട്ടറി ജിൻ്റോ ജോർജ്, പഞ്ചായത്ത് പ്രസിഡൻ്റ് മിനി രതീഷ്, വൈസ് പ്രസിഡണ്ട് ജിൻസി അജി, ജില്ലാ പഞ്ചായത്ത് അംഗം പി എം നാസർ, പാർട്ടി ഭാരവാഹികളായ ഡോ.വി .എസ് .കുഞ്ഞുമുഹമ്മദ്, ബിജോയി ഫിലിപ്പോസ് , പി.വൈ എബ്രഹാം, ആഗസ്റ്റിൻ ആൻറണി, സനകൻ പുരുഷോത്തമൻ, ഡോ.ജോർജ് പോൾ, ദീപക് രാജൻ, ബേബി ജോൺ, കെ. എ ബിനു എന്നിവർ പ്രസംഗിച്ചു.

കുന്നത്ത് നാട് നിയോജമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി കൺവൻഷനുകൾ നടത്താൻ തീരുമാനിച്ചു.

Advertisment