നാടകകൃത്ത് ടിഎൻ മോഹനന്‍റെ പുസ്തകം 'ഇല പൊഴിയും കാലം' ജൂലൈ 20ന് പ്രകാശനം ചെയ്യുന്നു

New Update
ila pozhiyum kalam

ആമ്പല്ലൂർ/ എറണാകുളം: പ്രശസ്ത നാടക രചയിതാവ് ടി എൻ മോഹനന്റെ ഇലപൊഴിയും കാലം എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം 2025 ജൂലൈ 20 ന് വൈകിട്ട് 3.30 ന് തോട്ടറ സംസ്കൃത യുപി സ്കൂൾ നവതി ഹാളിൽ വെച്ച് നടക്കും.

Advertisment

ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ബിജു എം തോമസ് ചടങ്ങിന്റെ ഉത്ഘാടനം നിർവ്വഹിക്കും. 

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക, സാഹിത്യകാരൻ രാജ് കാഞ്ഞിരമറ്റത്തിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിക്കും.

ila pozhiyum kalam-2

കലാ - സാംസ്കാരിക നാടക, സാമൂഹ്യ പ്രവർത്തകരുടെ വലിയ ഒരു പങ്കാളിത്തം ചടങ്ങിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്ര കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

ചെറുപ്പത്തിലേ തന്നെ നാടകത്തെ സ്നേഹിച്ച ടി എൻ മോഹനൻ ഇരുപതാമത്തെ വയസ്സിലാണ് തൻ്റെ ആദ്യത്തെ നാടകം രചിച്ചത്.  ഇന്ന് ഇരുപത്തിരണ്ടിലധികം നാടകങ്ങൾക്കാണ് അദ്ദേഹം രചന നിർവ്വഹിച്ചിരിക്കുന്നത്.

നാടക കലയോടുള്ള ടി എൻ മോഹനൻ്റെ സംഭാവനയ്ക്ക്,  ജന്മനാട് ഒരുക്കുന്ന സ്നേഹാദരവാണ് പുസ്തക പ്രകാശന ചടങ്ങ് എന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

Advertisment