കാക്കനാട്: എറണാകുളം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടികവർഗ പ്രമോട്ടർമാർക്കായി പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നീ വിഷയങ്ങളിൽ ബോധവത്ക്കരണ സെമിനാർ നടത്തി.
/filters:format(webp)/sathyam/media/media_files/2025/07/22/awaireness-seminar-conducted-2025-07-22-22-38-34.jpg)
എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു . അഡ്വ. ചാർളി പോൾ, ജിയാസ് ജമാൽ എന്നിവർ ട്രെയിനിംങ് ക്ലാസുകൾ നയിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/22/awaireness-seminar-conducted-2-2025-07-22-22-38-50.jpg)
ഡിസിആർബി പ്രതിനിധി സുരാജ് അലിശ്ശേരി ആശംസകൾ നേർന്നു. അസിസ്റ്റൻറ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ. പി ശൈലഷ് സ്വാഗതവും വി .പി ദിലീപ് കുമാർ നന്ദിയും പറഞ്ഞു.