കാഞ്ഞിരമറ്റം: വിക്രം സാരാഭായ് സ്പേസ് സെൻ്റർ സന്ദർശിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്ത കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയും യുഎസ്എസ് ഗിഫ്റ്റഡ് സ്റ്റുഡൻ്റുമായ ആർദ്ര എ അജേഷിനെ സ്കൂൾ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പിടിഎ പ്രസിഡൻ്റ് റഫീഖ് കെ.എ, എച്ച്എസ്എസ് പ്രിൻസിപ്പാൾ സിമി സേറാ മാത്യു, വിഎച്ച്എസ്ഇ ഇൻ ചാർജ് പ്രസീത, പ്രധാനാധ്യാപിക റബീന ഏലിയാസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.