വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്വൻ്റി 20 പാർട്ടിയുടെ പ്രതിഷേധ മനുഷ്യ ചങ്ങല 27 ന്

New Update
manushya changala

കിഴക്കമ്പലം: കിഴക്കമ്പലം - പോഞ്ഞാശ്ശേരി പിബ്ലിയുഡി റോഡ് സഞ്ചാരയോഗ്യമാക്കുക, ഒരു റോഡ് പോലും നന്നാക്കാൻ കഴിയാത്ത എംഎൽഎയും പിബ്ലിയുഡി മിനിസ്റ്ററും രാജിവച്ചൊഴിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 27 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് നാലുമണിക്ക് തൈക്കാവ് മുതൽ കിഴക്കമ്പലം വരെ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.

Advertisment

20 20 party manushya changala

കിഴക്കമ്പലം - പോഞ്ഞാശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. പൂർണ്ണമായും പിബ്ല്യു യുഡി യുടെ ഉടമസ്ഥതയിൽ പെട്ട ഈ റോഡിൽ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ല.

ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് ട്വൻ്റി 20 ഭരണം മോശമാണെന്ന് കരുതി തീർക്കാനാണ് സ്ഥലം എംഎൽഎയുടെയും സി.എ.എം ൻ്റെയും കോൺഗ്രസിൻ്റെയും ആസൂത്രിത ശ്രമം.

ponjassery road

ഇതിനെതിരെയാണ് ട്വൻ്റി 20 പാർട്ടി കിഴക്കമ്പലം മുതൽ തൈക്കാവ് വരെ മൂന്ന് കിലോമീറ്ററോളം മനുഷ്യച്ചങ്ങല തീർക്കുന്നത്. സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശമാണ്, അത് ആരുടെയും ഔദാര്യമല്ലെന്ന് പാർട്ടി പ്രസിഡൻ്റ് സാബു എം. ജേക്കബ് പറഞ്ഞു.

road collapsed kizhakkambalam

പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം ജേക്കബ്, വൈസ് പ്രസിഡൻ്റ് വി ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, ജനറൽ സെക്രട്ടറി ജിൻ്റോ ജോർജ്, ദീപക് രാജൻ തുടങ്ങിയവർ പ്രതിഷേധ മനുഷ്യ ചങ്ങലക്ക്
നേതൃത്വം നല്കും.

Advertisment