/sathyam/media/media_files/2025/07/28/st-ignatius-vhss-2025-07-28-13-15-33.jpg)
കാഞ്ഞിരമറ്റം: സെയ്ന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 - 26 അദ്ധ്യയന വർഷത്തെ പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പിടിഎ പ്രസിഡണ്ടായി തുടർച്ചയായി മൂന്നാമത്തെ പ്രാവശ്യവും റഫീഖ് കെ എ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പിടിഎ യുടെ പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്, യോഗം അംഗീകരിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പിടിഎ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ ഇടയിൽ നിന്നാണ് പിടിഎ പ്രസിഡണ്ട് ആയി റെഫീഖ് കെ എ യെ തിരഞ്ഞെടുത്തത്.
പിടിഎ യുടെ മറ്റ് ഭാരവാഹികൾ. സെക്രട്ടറി സിമി സേറ മാത്യൂസ് (പ്രിൻസിപ്പൽ എച്ച്എസ്എസ്) വൈസ് പ്രസിഡണ്ട് റംലത്ത് നിയാസ്, ജോയിൻ്റ് സെക്രട്ടറി പ്രസീദ ഇ പി (പ്രിൻസിപ്പൽ വിഎച്ച്എസ്എസ്), ട്രഷറര്‍ റബീന എലിയാസ് (ഹെഡ്മിസ്ട്രെസ് എച്ച് എസ്) കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇരുപത്തി ഒന്ന് അംഗങ്ങളെയും തിരഞ്ഞെടുത്തു.