കിഴക്കമ്പലം: കിഴക്കമ്പലം പോഞ്ഞാശ്ശേരി പിഡബ്ല്യുഡി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്വന്റി 20 നടത്തിയ മനുഷ്യചങ്ങലയ്ക്ക് നേരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
3.5 കിലോമീറ്റര്‍ നീളത്തില്‍ ഏതാണ്ട് 5000ത്തോളം പേര്‍ പങ്കെടുത്ത മനുഷ്യ ചങ്ങലയില്‍ ദളിത് യുവതിയായ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനേയും ദളിത് യുവാവായ ട്വന്റി 20 പ്രവര്‍ത്തകന്‍ സനീഷിനേയുമാണ് ക്രൂരമായി അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനി ഇപ്പോഴും പഴങ്ങനാട് സമരിട്ടന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ഇതിന് മുമ്പ് ട്വന്റി 20 സമാധാനപരമായി നടത്തിയ വിളക്കണക്കല്‍ പ്രതിഷേധത്തില്‍ ദീപു എന്ന ദളിത് യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുണ്ടായി.
അന്ന് കമ്മ്യൂണിസ്റ്റ് ഗുണ്ടകളായിരുന്നു ദളിത് യുവാവിനെ കൊലപ്പെടുത്തിയതെങ്കില്‍ ഇന്ന് കോണ്‍ഗ്രസ്സ് ഗുണ്ടകളാണ് ദളിതരെ അക്രമിച്ചത്.
അക്രമത്തിൽ പ്രതിഷേധിച്ച് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ ട്വന്റി 20യുടെ പ്രതിഷേധ കടല്‍ 2025 ഓഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 5.30യ്ക്ക് വിലങ്ങ് കോളനിപ്പടിയില്‍ വച്ച് നടക്കും.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ദളിതരെ തുടർച്ചയായി ആക്രമിക്കുകയാണെന്നും ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുന്നത്തുനാട് എംഎല്‍എ ശ്രീനിജനാണെന്നും സാബു എം ജേക്കബ് പറഞ്ഞു.