ദേശീയ പാത 85 വികസനം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയൂമായി കൂടിക്കാഴ്ച നടത്തി - അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

New Update
dean kuriakose mp

മൂവാറ്റുപുഴ/കോതമംഗലം: എന്‍എച്ച് 85, കൊച്ചി-മൂന്നാർ വികസന പദ്ധതിയിൽ ഹൈകോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ചർച്ച നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എംപി മന്ത്രിയുമായി വിഷയം ചർച്ച ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 

Advertisment

സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ വീതിയെടുക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച അനുകൂല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, നേരത്തേ ചീഫ് സെക്രട്ടറി തന്നെ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പിന്നീട് ഈ തീരുമാനം അട്ടിമറിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ, ഒരു സ്വകാര്യ വ്യക്തി  നിർമ്മാണത്തിനെതിരെ ഹർജി നൽകിയeപ്പാൾ സത്യവാങ്ങ്മൂലം നൽകുകയായിരുന്നു.

നിർമ്മാണ നിരോധനത്തിനെതിരെ എന്‍എച്ച്എഐ-ഉം റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്. വിഷയം ചൂണ്ടി കാണിച്ച് ഇന്നലെ പാർലമെൻറിലും ഡീൻ കുര്യാക്കോസ് സംസാരിച്ചിരുന്നു.

Advertisment