New Update
/sathyam/media/media_files/2025/08/08/eye-testing-camp-2025-08-08-17-42-30.jpg)
കാഞ്ഞിരമറ്റം: വെട്ടം കണ്ണാശുപത്രിയും കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് ഓഗസ്റ്റ് 6 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ കാഴ്ച്ച പരിശോധിക്കുകയും തുടർചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് വരുവാൻ നിർദ്ദേശിക്കുകയും ചെയ്തു.
Advertisment
ഓഗസ്റ്റ് 28 ശനിയാഴ്ച്ച വരെ സൗജന്യമായി ചികിത്സ നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർ ചികിത്സയുടെ ഭാഗമായി മരുന്നുകൾ സൗജന്യമായി നൽകുന്നതും, കണ്ണടയോ ചികിത്സ സംബന്ധമായി സ്കാനിംഗോ സർജറിയോ എന്തെങ്കിലും ആവശ്യമായി വന്നാൽ ഡിസ്കൗണ്ട് നിരക്കിൽ നൽകുന്നതുമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.