ബജ്റങ് ദളിനെ നിയന്ത്രിക്കണം - അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് നേതൃയോഗം

New Update
acts

കൊച്ചി: ഉത്തരേന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ അക്രമണം നടത്തുന്ന ബജ്റങ് ദളിനെ നിയന്ത്രിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് (അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ്) നേതൃയോഗം അഭ്യർത്ഥിച്ചു. 

Advertisment

ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ബിഷപ്പ് ഡോ. ഉമ്മർ ജോർജ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, റവ. ജയരാജ്, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, ലെഫ്. കേണൽ സാജു ദാനിയൽ, സാജൻ വേളൂർ , നിബു ജേക്കബ്, പാസ്റ്റർ ജോൺ ജോസഫ്,ലെ ബി ഫിലിപ്പ് , പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, പ്രമീള,  ജാൻസി പീറ്റർ, ഡെന്നിസ് ജേക്കബ്ബ്, ഡോ. സുരേഷ് ബൽരാജ് തുടങ്ങിയവർ പങ്കെടുത്തു

മതപരിവർത്തന കുറ്റം ചുമത്തി ജയിലുകളിൽ കഴിയുന്ന വൈദികരും പാസ്റ്ററുന്മാരും ഉൾപ്പെടെ മുഴുവൻ ആളുകളെയും വിട്ടയക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇവരെ സഹായിക്കുവാൻ ഹെൽപ്പ് ഡസ്ക് ഉടൻ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.

Advertisment