ഡിവൈഎഫ്ഐ ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ" എന്ന മുദ്രാവാക്യം ഉയർത്തി കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി

New Update
dyfi jadha

ചോറ്റാനിക്കര: "ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ" എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി.

Advertisment

ജാഥ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി അഖിൽദാസ് ജാഥ ക്യാപ്റ്റൻ പി.എ അശ്വതിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥ വൈ ക്യാപ്റ്റൻ അഡ്വ. കെ ഹരികൃഷ്ണൻ, മാനേജർ ശ്യാം മോഹൻ, രണദേവ് ചന്ദ്രപ്പൻ, കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു.

ജാഥ ശനിയാഴ്ച കടുങ്ങമംഗലത്ത് നിന്നും പര്യടനം ആരംഭിച്ച് എരുവേലിയില്‍ സമാപിക്കും. സമാപന സമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി ഉദയൻ ഉദ്ഘാടനം ചെയ്യും.

Advertisment