ചോറ്റാനിക്കര: "ഞങ്ങൾക്ക് വേണം ജോലി.. ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ" എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ചോറ്റാനിക്കര പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി എരുവേലിയിൽ സമാപിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/11/dyfi-kalnada-pracharana-jadha-2025-08-11-14-14-44.jpg)
സമാപനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സ എം പി ഉദയൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻ്റ് സ. രണദേവ് ചന്ദ്രപ്പൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ പി എ അശ്വതി, ജാഥ വൈ ക്യാപ്റ്റൻ അഡ്വ. കെ ഹരികൃഷ്ണൻ, മാനേജർ ശ്യാം മോഹൻ, കെ എൻ സുരേഷ്, ഓമന ധർമ്മൻ എന്നിവർ സംസാരിച്ചു.