ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ മുൻകാല സിപിഐഎം നേതാക്കളായ സി.എം രവി, വി രവീന്ദ്രൻ, കെ.ജി തങ്കപ്പൻ എന്നിവരുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/11/cpm-anusmarana-sammelanam-2025-08-11-14-34-21.jpg)
സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയാ കമ്മിറ്റി അംഗം ഓമന ധർമ്മൻ അദ്ധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/11/cpm-anusmarana-raly-2025-08-11-14-35-49.jpg)
പാർട്ടി ഏരിയാ സെക്രട്ടറി പി വാസുദേവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ രാജേഷ്, ജി ജയരാജ്, കെ എൻ സുരേഷ്, പുഷ്പ പ്രദീപ്, ഗീത തങ്കപ്പൻ, അരുൺ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.