New Update
/sathyam/media/media_files/2025/08/11/makcta-2025-08-11-19-32-00.jpg)
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു.
Advertisment
എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ്പ്രസിഡൻ്റായും, പി.ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രദീഷ് ശേഖർ, അഞ്ചു അഷറഫ്, ബിജു പുത്തുർ, റഹീം പനാവൂർ, എം.കെ ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ എന്നിവരേയും തിരഞ്ഞെടുത്തു.