/sathyam/media/media_files/2025/08/14/lake-mount-public-school-2025-08-14-13-32-24.jpg)
കാട്ടിക്കുന്ന്/വൈക്കം: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം ഉത്സവമാക്കാൻ കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ ഒരുങ്ങി. സ്കൂൾ മാനേജ്മെൻ്റിൻ്റെയും, അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെയും, പിടിഎ യുടെയും നേതൃത്വത്തിൽ കൊച്ചിൻ റോട്ടറി ടൈറ്റൻസിന്റെ സഹകരണത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15 ന് രാവിലെ 9.15 ന്, സ്കൂളിൽ നടക്കുന്ന ചടങ്ങിൽ, കൊച്ചിൻ റോട്ടറി ടൈറ്റൻസ് പ്രസിഡൻ്റ്, റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ മുഖ്യ അതിഥിയാകും. കൊച്ചിൻ റോട്ടറി ടൈറ്റൻസ് സെക്രട്ടറി റൊട്ടേ. പ്രവീൺ വിശ്വനാഥൻ, കമ്യൂണിറ്റി സർവീസ് ചെയർ റൊട്ടേ. ഷാഹിൻ അലക്സ് എന്നിവരും പങ്കെടുക്കും.
"നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന വിലയേറിയ സ്വാതന്ത്ര്യം നേടിത്തന്ന ത്യാഗികളെ ആദരിക്കാം" എന്ന ഐക്യത്തിൻ്റെ, ദേശസ്നേഹത്തിന്റെ, ത്യാഗത്തിൻ്റെ സന്ദേശമാണ് കുട്ടികൾക്കും, മാതാപിതാക്കൾക്കും, ലോകത്തിനും മുന്നിൽ ലേക് മൗണ്ട് പബ്ലിക് സ്കൂൾ സമർപ്പിക്കുന്നത് എന്ന് പ്രിൻസിപ്പൽ മായ ജഗൻ സത്യം ഓൺലൈനിനോട് പറഞ്ഞു.