കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു

New Update
medicinal soup

കാഞ്ഞിരമറ്റം: സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു. കർക്കടകമാസത്തിൽ ഏറെ പ്രാധാന്യമുള്ള കർക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി ആരോഗ്യപരമായ ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണല്ലോ.  

Advertisment

കഴിഞ്ഞദിവസം കുട്ടികളുടെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങളുടെ പ്രദർശനം നടത്തിയതിനെ തുടർന്ന് ഔഷധക്കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് മാതൃ സംഗമത്തിന്റെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും ഔഷധക്കഞ്ഞി തയ്യാറാക്കി നൽകുകയുണ്ടായി.

ഔഷധസസ്യങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ഔഷധക്കഞ്ഞി കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. സ്കൂൾ മാതൃസംഗമം പ്രസിഡൻറ് അനുജ അനിൽകുമാറിന്റെ നേതൃത്വത്തിൽ അമ്മമാരും ഹെഡ്മിസ്ട്രസ് റബീന ഏലിയാസ്, പിടിഎ പ്രസിഡൻറ് റഫീഖ് കെ എ, വൈസ് പ്രസിഡൻറ് റംലത്ത് നിയാസ്, അധ്യാപകർ എന്നിവരും ഔഷധക്കഞ്ഞി തയ്യാറാക്കുന്നതിന് നേതൃത്വം വഹിച്ചു.

Advertisment