/sathyam/media/media_files/2025/08/16/kattikkunnu-school-2025-08-16-22-50-50.jpg)
കാട്ടിക്കുന്ന്/ വൈക്കം: കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഉത്സവമായി. പ്രിൻസിപ്പൽ മായ ജഗൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ മുഖ്യ അതിഥിയായി പതാക ഉയർത്തി. അദ്ധ്യാപിക ലക്ഷ്മി പ്രിയ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
സ്കൂൾ ബാൻ്റ് സംഘത്തിൻ്റെ ദേശീയ ഗാനാലാപനത്തിന് ശേഷം, സ്കൂളിലെ വിവിധ ഹൗസുകൾ നടത്തിയ മാർച്ച്പാസ്റ്റിൽ ക്യാപ്റ്റൻ രമേഷ് കൃഷ്ണ സല്യൂട്ട് സ്വീകരിച്ചു. ജന്മനാടിന് സ്വാതന്ത്ര്യം ലഭിക്കാനായി ജീവൻ വെടിഞ്ഞ ധീര ദേശാഭിമാനികളെ അനുസ്മരിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലങ്ങളായ നിരവധി സമരങ്ങളെയും ജീവിതാനുഭവങ്ങളും ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ മായ ജഗൻ നടത്തിയ അദ്ധ്യക്ഷ പ്രസംഗം ആവേശത്തോടെയാണ് സദസ്സ് കേട്ടിരുന്നത്.
റോട്ടറി കൊച്ചിൻ ടൈറ്റൻസ് റൊട്ടേറിയൻ പ്രവീൺ വിശ്വനാഥൻ നാടിൻ്റെ അഭിമാനമായ ദേശാഭിമാനികളെ അനുസ്മരിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വൈക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചും ആശംസാപ്രസംഗത്തിൽ റോട്ടറി കൊച്ചിൻ ടൈറ്റൻസ് ചെയർ സർവീസ് റൊട്ടേറിയൻ വിഷ്ണു ആർ ഉണ്ണിത്താൻ ഓർമ്മപ്പെടുത്തി.
ബാല്യകാലാനുഭവങ്ങളും സ്വാതന്ത്രദിനത്തിൻ്റെ മാധുര്യവും അയവിറക്കിക്കൊണ്ട് പിടിഎ ട്രഷറർ പത്മകുമാർ ചടങ്ങിന് ആശംസകൾ നേർന്നു.
കെ കെ ജഗന്നിവാസൻ, കമ്മറ്റിയംഗം ജലജ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുഖ്യാതിഥി റോട്ടറി കൊച്ചിൻ ടെറ്റൻസ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണയ്ക്ക് പ്രിൻസിപ്പൽ മായ ജഗൻ സ്കൂളിൻ്റെ ഉപഹാരം കൈമാറി.
ഫൈയ് ഹാ മെർസൂക്ക്, അൻവയ കെ.രതീഷ്, കുമാരി ശിവന്യ നായർ എന്നീ കുരുന്നു കുട്ടികൾ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനദാനം നിർവ്വഹിച്ചു. പായസ വിതരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സമാപിച്ചു.