New Update
/sathyam/media/media_files/2025/08/20/rajeev-gandhi-remembrance-2025-08-20-19-26-35.jpg)
മുളന്തുരുത്തി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ദേശീയ അദ്ധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനം ആയി ആചരിച്ചു.
Advertisment
കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വച്ച് കൂടിയ യോഗം ഡിസിസി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. ലിജോ ചാക്കോച്ചൻ, റ്റി.കെ ജോസഫ്, റ്റി.കെ മോഹനൻ, ബേസിൽ കിഴക്കേടത്ത്, മധുസുദനൻ കെ.പി, രാജിചക്രവർത്തി, ജെയിംസ് താഴൂരത്ത്, ലിവിങ്സ്റ്റൺ കെ. പൗലോസ്, രാജൻ ചാലപ്പുറം, അജു കെ. ജേക്കബ്ബ്, മൈഫി രാജു, ബിനു പാവൂടത്ത്, ചാക്കോച്ചൻ റ്റി.വി, പി.പി പീറ്റർ എന്നിവർ പ്രസംഗിച്ചു.