ട്വൻ്റി 20 പാർട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ എല്ലാ വാർഡിലും മത്സരിക്കും

New Update
20 20 party-2

ട്വന്റി 20 പാർട്ടി തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, എം. ജെ.  ജയിംസ്, ഡോ. ടെറി തോമസ്, ലീന സുഭാഷ്, റാഫി ആലപ്പാട്ട്,  ജോജോ വി എന്നിവർ സമീപം.

കാക്കനാട്: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും മത്സരിക്കാൻ ട്വൻ്റി 20 പാർട്ടി നിയോജക മണ്ഡലം കൺവർഷൻ തീരുമാനിച്ചു.

Advertisment

കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള മുനിസിപ്പാലിറ്റി ആണ് തൃക്കാക്കര. എന്നാൽ അതനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ തൃക്കാക്കരയിൽ നടക്കുന്നില്ല.

20 20 party

ട്വൻ്റി 20 അധികാരത്തിൽ വന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കും.ട്വൻ്റി 20 പാർട്ടി വിഷയങ്ങൾ സമഗ്രമായി പഠിച്ച് പ്രതിവിധികൾ കണ്ടെത്തി പരിഹരിച്ച് വികസനവും ജനക്ഷേമവും ഉറപ്പാക്കും.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പ്രവർത്തക സമ്മേളനം പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.  ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് എം. ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, ജില്ലാ കോർഡിനേറ്റർമാരായ ഡോ. ടെറി തോമസ്, ലീന സുഭാഷ്, ഭാരവാഹികളായ റാഫി ആലപ്പാട്ട്, ജോജോ വി  എന്നിവർ പ്രസംഗിച്ചു.

Advertisment