ബൈക്കിനായി ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ രണ്ടര ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് വ്യവസായി

New Update
kavazaki ninja

കൊച്ചി: ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി.

Advertisment

25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി ഇഷ്ട രജിസ്‌ട്രേഷൻ നമ്പറും ലേലത്തിൽ വിളിച്ചെടുത്തിരിക്കുകയാണ് പോഷ്ബൈഡിഎൻ (Poshbydn) എം.ഡിയും സിഇഒയായ ധീദത്ത്.

KL-07-DH-0009 എന്ന പ്രത്യേക നമ്പറാണ് 2.5 ലക്ഷത്തിന് സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളത്താണ് നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

സൂപ്പര്‍ ബൈക്കുകളിലെ താരം എന്നറിയപ്പെടുന്ന കാവസാക്കി നിഞ്ച ബൈക്കിന്റെ ട്രാക്ക്-ഫോക്കസ്ഡ് പ്രകടനം, നൂതന റൈഡിംഗ് സാങ്കേതികവിദ്യ, ഐക്കണിക് ഡിസൈൻ എല്ലാം ശ്രദ്ധേയമാണ്.

കേരളത്തിൽ വളരെ കുറച്ച് സൂപ്പർബൈക്ക് പ്രേമികൾക്ക് മാത്രമേ ഈ മോഡൽ സ്വന്തമായുള്ളൂ.

Advertisment