/sathyam/media/media_files/2025/08/28/hll-opticals-2025-08-28-18-13-12.jpg)
കൊച്ചി: എച്ച്എല്‍എല്ലിന്റെ വജ്ര ജൂബിലി വര്‍ഷത്തിലെ വികസന പദ്ധതികളുടെ ഭാഗമായി, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സിന്റെ പുതിയ കേന്ദ്രം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവംബർ ഒന്ന് മുതൽ പ്രവര്‍ത്തനം ആരംഭിക്കും.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍സ്.
2011-ല്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ആര്‍ഐഒ) തുടങ്ങിയ ഈ സംരംഭം ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായി വളര്‍ന്നിരിക്കുന്നു.
നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി, കോഴിക്കോട്, ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളേജുകള്‍, തിരുവനന്തപുരം ആര്‍ഐഒ, വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും കേരളത്തിന് പുറത്ത് ഭോപ്പാലിലും എച്ച്എല്‍എല്‍ ഒപ്റ്റിക്കൽസിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 40% വരെ വിലക്കുറവിലാണ് നല്‍കി വരുന്നത്. 160 രൂപ മുതല്‍ 15,000 രൂപ വരെയുള്ള ഫ്രെയിമുകളും വൈവിധ്യമാര്‍ന്ന ലെന്‍സുകളും ഇവിടെ ലഭ്യമാണ്.
ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ലെന്‍സുകളാണ് ഇവിടെ ഉപയോഗിക്കുന്നത്.