/sathyam/media/media_files/2025/08/31/varnolsavam-2025-08-31-20-34-44.jpg)
വൈപ്പിന്‍: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘’വർണോത്സവം 2025‘’ എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു. ചലച്ചിത്ര താരം അപ്പു ജോസ് ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ ആർ സി, ബഡ്സ് സ്‌കൂളുകൾ, കരുണ സ്പെഷ്യൽ സ്‌കൂൾ, എന്നിവിടങ്ങളിലേയും ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. കരുണ സ്കൂൾ, ബിആർസി, പള്ളിപ്പുറം, എടവനക്കാട് ബഡ്സ് സ്കൂൾ എന്നിവയെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, കുഴിപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ, എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഇ കെ ജയൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബോധ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്തംഗം അഗസ്റ്റിൻ മണ്ടോത്ത്, എടവനക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ബിസിനി പ്രദീഷ് കുമാർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേട, ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർ സീന ഉത്തമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.