മുളന്തുരുത്തി സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷം വർണ്ണാഭമായി

New Update
samanvaya residence association

മുളന്തുരുത്തി: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ നടത്തിയ ഓണാഘോഷം അവിസ്മരണീയമായി. രാവിലെ ഒൻപത് മണിക്ക് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് പൂക്കളം രചിച്ച് ആഘോഷത്തെ  വരവേറ്റു.

Advertisment

samanvaya residence association-6

ബിന്ദു സജീവിന്റെ പ്രാർത്ഥനാ ഗാനത്തോടെ ഓണാഘോഷ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡണ്ട് സക്കറിയാ ജേക്കബ്ബിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ജോർജ്ജ് മാണി ഉദ്ഘാടനം ചെയ്തു.

samanya residene association

സെക്രട്ടറി ശ്യാം കെ പി ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവരെ സ്വാഗതം ചെയ്ത് സംസാരിച്ചു.

samanvaya residence association-4

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അസോസിയേഷനിലെ കുട്ടികൾക്ക് യോഗത്തിൽ വെച്ച് മൊമെന്റോ നൽകി അനുമോദിച്ചു. കുട്ടികളും മുതിർന്നവരും വിവിധ കളികളിലും മത്സരങ്ങളിലും സജീവമായി പങ്കെടുത്ത് ഓണാഘോഷം അവിസ്മരണീയമാക്കി.  

samanvaya residence association-3

അസോസിയേഷനിലെ വനിതാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ചുവടുകളാലും ലാസ്യഭംഗിയാലും ശ്രദ്ധേയമായി. 
കളികളിലും മത്സരങ്ങളിലും വിജയിച്ചവർക്ക് പ്രസിഡണ്ടും സെക്രട്ടറിയും ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു.

samanvaya residence association-5

ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ ഇടയിൽ നിന്നും നറുക്കെടുപ്പ് നടത്തി തിരഞ്ഞെടുത്തവർക്ക് ഓണപ്പുടവ നൽകിയത്  അവർക്ക് അപ്രതീക്ഷിത സമ്മാനമായി. അസോസിയേഷൻ കമ്മിറ്റിയംഗം ജിൽസ് എബ്രഹാം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.  

samanvaya residence association-7

കളികൾക്കും മത്സരങ്ങൾക്കും ശേഷം നടന്ന  വിഭവസമൃദ്ധമായ ഓണസദ്യ ഓണാഘോഷത്തിന് നിർവൃതിയേകി.

samanvaya residence association-2

അസോസിയേഷൻ വൈസ് പ്രസിഡണ്ട് സ്റ്റാലി ജിൽസിന്റെ വസതിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക്  സോന ജെനി, വി മധു, ജെനി സി കെ, രാജീവ് എൻ ബി, ജിൽസ് എബ്രഹാം, ജോർജ്ജ് കുര്യൻ, കെ എം സുരേഷ്, സിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment