/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
കൊച്ചി: കൊച്ചിയില്‍ രണ്ടു സ്‌കൂളുകളില്‍ മോഷണം.
വരാപ്പുഴ പുത്തന്‍പള്ളി സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍റെ ഓഫീസ് റൂം കുത്തി തുറന്ന് ഇരുപതിനായിരം രൂപ കവര്‍ന്നു.
ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകളും അലമാരയിലെ ഫയലുകളുമെല്ലാം നശിപ്പിച്ച നിലയിലാണ്.
എന്നാല്‍ മേശയില്‍ ഉണ്ടായിരുന്ന പണം മാത്രമേ നഷ്ടമായിട്ടുള്ളു. സ്‌കൂളിന്‍റെ പ്ലസ് ടു കെട്ടിടത്തിന്‍റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളന്‍ സിസിടിവികളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സ്‌കൂള്‍ കെട്ടിടത്തിന്‍റെ മതിലിന്‍റെ ഭാഗത്ത് സംശയാസ്പദമായി ബൈക്ക് പാര്‍ക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, രണ്ടുദിവസം മുമ്പ് കൂനമ്മാവ് സെന്‍റ് ജോസഫ് സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഒരേയാള്‍ തന്നെയാണ് രണ്ടു സ്‌കൂളുകളിലും കവര്‍ച്ച നടത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us