/sathyam/media/media_files/2025/11/21/slab-collapsed-2025-11-21-15-30-14.jpg)
കാക്കനാട്: പാലാരിവട്ടം - ഇൻഫോപാർക്ക് മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണത്തിന് വേഗത കൂട്ടണമെന്ന് ജനങ്ങൾ. ഡോ.ഇ ശ്രീധരൻ്റെ നേതൃത്വത്തിൽ മെട്രോ റെയിലിൻ്റെ ആദ്യഘട്ട നിർമ്മാണത്തിന്റെ വേഗതയും പ്രൊഫഷനിലിസവും ഇപ്പോഴത്തെ ജോലിയിൽ ഇല്ലെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സകല വാഹനങ്ങൾക്കും നേരേ ചൊവ്വേ യാത്രചെയ്യാനോ, സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനോ സാധിക്കാത്തവിധം റോഡിൽ കുഴികളും, മുഴകളും ആണ്. അതുമല്ലെങ്കിൽ റോഡിലേക്ക് ഇറക്കി പണിതിരിക്കുന്ന സ്ലാബുകൾ വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/21/slab-collapsed-4-2025-11-21-15-36-23.jpg)
വാഹനങ്ങൾ റോഡിൽ തിങ്ങി നിറയുമ്പോൾ ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തുകൾ ഉപയോഗിക്കുന്നത് സാധാരണയായിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/21/slab-collapsed-3-2025-11-21-15-36-47.jpg)
വാഴക്കാല സെയ്ന്റ് ജോസഫ് പള്ളിയുടെ സമീപത്തുള്ള ഫുട്പാത്തിലെ സ്ലാബ് ഇളകി ഓടയിൽ വിണു കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും അപകട ഭിഷണി ഉയർത്തുന്നു.
/filters:format(webp)/sathyam/media/media_files/2025/11/21/slab-collapsed-2-2025-11-21-15-36-58.jpg)
മെട്രോ റെയിലിൻ്റെ നിർമ്മാണത്തിനൊപ്പം ഗതാഗത സൗകര്യത്തിനായി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. റോഡ് നന്നാക്കാൻ മെട്രോ റെയിലിൻ്റെ ഉദ്ഘാടനം വരെ കാത്തിരിക്കേണ്ടിവരുമോ എന്നാണ് ജനങ്ങൾ ഇപ്പോൾ ആശങ്കപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us