കൊച്ചിയിൽ അമിതവേ​ഗതയിൽ വന്ന ആഡംബരക്കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചു തെറിപ്പിച്ചു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പൊലീസ് കേസെടുത്തു

New Update
kochi

കൊച്ചി: മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചു തെറിപ്പിച്ചു.

Advertisment

മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തകർത്തിട്ടും കാർ നിർത്താതെ പോയി.

എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര സ്വദേശി നിജീഷിനെതിരെ പൊലീസ് കേസെടുത്തു.

അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്നത് ആശ്വാസമായി.

accident

നഗര ഹൃദയത്തിൽ  എംജി റോഡിലാണ് സംഭവം.  നിരനിരയായി നിർത്തിയിട്ട കാറുകളിലേക്ക് ആഡംബര കാർ പാഞ്ഞുകയറുകയായിരുന്നു.

  ഒടുവിൽ പ്രദേശത്തുണ്ടായിരുന്നവർ ഓടികൂടിയാണ് 
കാർ തടഞ്ഞ് നിർത്തിയത്.

ആഡംബര കാർ ഇടിച്ചിച്ചുതെറുപ്പിച്ച കാറുകൾക്കുള്ളിൽ ഡ്രൈവർമാരും യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. 

Advertisment