/sathyam/media/media_files/2025/01/02/pQ599eGMlyvTyETLHhsH.jpg)
പെരുമ്പാവൂർ: കൂവപ്പടി ശ്രീമാരിയമ്മൻ കോവിലിലെ അമ്മൻകുടമഹോത്സവത്തിന് വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് കൊടിയേറും. 8-നാണ് ഉത്സവ സമാപനം. 3ന് രാവിലെ 5ന് നടതുറപ്പ്,
നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് ഗണപതിഹോമം, 9ന് വിശേഷാൽ സർപ്പപൂജ, വൈകിട്ട് 6ന് കൊടിയേറ്റും ദീപാരാധനയും.
തുടർന്ന് കൂവപ്പടി പുല്ലംവേലിക്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്നും അഗ്നികരകം നിറച്ച് കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് ഊരുചുറ്റലും പറയെടുപ്പും.
ശനിയാഴ്ച രാവിലെ 9 മണി മുതൽ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകരുടെ ദേവീമാഹാത്മ്യപാരായണം. വൈകിട്ട് ദീപാരാധനയ്ക്കുശേഷം കൂടാലപ്പാട് സിദ്ധാശ്രമം ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നുമാണ് അഗ്നികരകം നിറച്ച് ഊരുചുറ്റുന്നത്.
/sathyam/media/media_files/2025/01/02/img-20250102-wa0038.jpg)
ഞായറാഴ്ച രാവിലെ 8.30ന് മദ്രാസ് കവല, കോളനി, പഞ്ചായത്ത് കിണർ പരിസരങ്ങളിലാണ് ഊരുചുറ്റി പറയെടുപ്പ്. വൈകിട്ട് കൊരുമ്പശ്ശേരിയിലാണ് പറയെടുപ്പ്.
തിങ്കളാഴ്ച വൈകിട്ട് 7ന് കുങ്കുമാഭിഷേകമുണ്ട്. തുടർന്ന് കൂവപ്പടി, ഇളമ്പകപ്പിള്ളിതൃവേണിക്കവല, കൊല്ലൻപടി പരിസരങ്ങളിൽ പറയെടുപ്പ്.
രാത്രി 12.30ന് കുടിയഴൈപ്പ്, അഞ്ചാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 5.30ന് തമിഴ്‌നാട് ധാരാപുരം ദേവരാജനും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ നാഗസ്വരക്കച്ചേരി, ഉടുക്കുപാട്ട്.
/sathyam/media/media_files/2025/01/02/img-20250102-wa0040.jpg)
രാത്രി 8.30ന് ഇളമ്പകപ്പിള്ളി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാരിയമ്മൻ കോവിലിലേയ്ക്ക് സത്യകരകം പുറപ്പെടും.
രാത്രി 12.30ന് അഗ്നിപ്രവേശനച്ചടങ്ങ്. തുടർന്ന് പൊങ്കൽ, മാവിളക്ക് എതിരേല്പ്, ഗുരുതി എന്നിവ നടക്കും. സമാപനദിവസമായ 8ന് രാവിലെ 11ന് മഞ്ഞൾനീരാട്ട് നടക്കും.
/sathyam/media/media_files/2025/01/02/img-20250102-wa0041.jpg)
ഉച്ചയ്ക്ക് 12 മണിയോടെ കൂവപ്പടി പല്ലംവേലിക്കാവ് ഭഗവതിക്ഷേത്രത്തിൽ കരകം ചൊരിയും. തുടർന്ന് അമ്മൻകോവിലിൽ അന്നദാനം. വൈകിട്ട് 5ന് നടയടച്ചാൽ ജനുവരി 14-നാണ് നടതുറക്കുക.
അന്നു രാത്രി 9ന് വിശേഷാൽ ഗുരുതി നടക്കും. ഒരു നൂറ്റാണ്ടു മുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത വാണിക-വൈശ്യ വിഭാഗങ്ങളുടെ ആരാധനാമൂർത്തിയാണ് കൂവപ്പടി മാരിയമ്മൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us