കൂവപ്പടി പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്‌ഘാടനം തിങ്കളാഴ്ച

കെട്ടിടം പണിയുന്നതിനായി പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
koovappady school

പെരുമ്പാവൂർ:  കൂവപ്പടി ഗ്രാമത്തിലെ പല തലമുറകൾക്ക് അക്ഷരം പകർന്നു നൽകി വിദ്യാസമ്പന്നരാക്കിയ 110 വർഷങ്ങളുടെ ചരിത്രം പേറുന്ന സർക്കാർ ലോവർ പ്രൈമറി സ്‌കൂളിന് കെട്ടിടം പണിയുന്നതിനായി പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു.

Advertisment

koovappady school1

നൂറ്റിപ്പത്താണ്ടിന്റെ ചരിത്രം പേറുന്ന കൂവപ്പടി സർക്കാർ ലോവർ പ്രൈമറി സ്‌കൂൾ

ഒട്ടേറെ പരാധീനതകളുടെ നടുവിലാണ് സ്‌കൂളിന്റെ പ്രവർത്തനം നടക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2ന് കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ എം. എൽ.എ. കെട്ടിടനിർമ്മാണോദ്‌ഘാടനം നിർവ്വഹിയ്ക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്‌കൂൾ പി.ടി.എ. ഭാരവാഹികൾ അറിയിച്ചു. 

Advertisment