കൊട്ടാരത്തിൽ കെ.ആർ പ്രതാപചന്ദ്രൻ നായർ അന്തരിച്ചു; സംസ്കാരം കൂവപ്പടിയിലെ വീട്ടുവളപ്പിൽ നടന്നു

New Update
X

പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗാംഗം, മദ്രാസ് കവല കൊട്ടാരത്തിൽ കെ. ആർ. പ്രതാപചന്ദ്രൻ നായർ (എൽ.ഐ.സി. പ്രകാശൻ -70) അന്തരിച്ചു.

Advertisment

ചൊവ്വാഴ്ച രാത്രി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രാത്രി 9.50-തോടെയായിരുന്നു അന്ത്യം. ദീർഘകാലം പെരുമ്പാവൂർ എൽ.ഐ.സി.യിൽ ഏജന്റായി പ്രവർത്തിച്ചിരുന്നു.

അങ്കമാലി വേങ്ങൂർ സ്വദേശി രോഹിണി ദേവിയാണ് ഭാര്യ. ധനശ്രീ (ടാറ്റ എ.ഐ.എ. ഇൻഷൂറൻസ്), വിഷ്ണുപ്രകാശ് (കോർപ്പറേറ്റ് കൊളിഗ് കൺസൾട്ടൻസി, പെരുമ്പാവൂർ) എന്നിവരാണ് മക്കൾ.

മരുമക്കൾ: ഗിരീഷ് (സിയാൽ കാർഗോ, നെടുമ്പാശ്ശേരി), അഞ്ജന (ബി.എഡ്ഡ്. വിദ്യാർത്ഥിനി). എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കൂവപ്പടിയിലെ വീട്ടുവളപ്പിൽ നടന്നു.