/sathyam/media/media_files/2026/01/01/ksspa-dharna-2026-01-01-15-57-53.jpg)
പിറവം: മെഡിസെപ് പ്രീമിയം സർക്കാർ വിഹിതം ഇല്ലാതെ ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ കെഎസ്‌എസ്‌പിഎ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രീമിയം തുക 60 ശതമാനം വർധിപ്പിച്ചത് പിൻവലിക്കുക, മെഡിസെപ്പ് പദ്ധതിയിൽ ഓപ്ഷൻ സൗകര്യം ഉറപ്പുവരുത്തുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ധർണ്ണ കെഎസ്‌എസ്‌പിഎ സംസ്ഥാന സെക്രട്ടറി ജോർജ് പി എബ്രഹാം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം സെക്രട്ടറി കുര്യാക്കോസ് ടി ഐസക്ക് സ്വാഗതം പറഞ്ഞ പ്രതിഷേധ യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം രാമകൃഷ്ണപണിക്കർ അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാഫോറം സെക്രട്ടറി ജീവൽശ്രീ പി പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് വി.എ ചിന്നമ്മ, നിയോജക മണ്ഡലം ഭാരവാഹികളായ സോമനാഥ പണിക്കർ, അഗസ്റ്റിൻ സി എക്സ്, ജോൺ തോമസ് ലിവിങ്സ്റ്റൻ, കെ പൗലോസ്, മണ്ഡലംപ്രസിഡന്റ് മാരായ വി.എസ് സുരേഷ്, ബേസിൽ എൽ കിഴക്കേടം, പി.ജെ തമ്പി, സലാം കാടാപുറം, നദീറ കെ എ, കെ ചന്ദ്ര, വി.കെ വത്സ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us