കുറിച്ചിലക്കോട് അയ്യപ്പൻ വിളക്കുത്സവത്തിൽ ഗ്രാമപ്രതിഭകളെ ആദരിച്ചു

New Update

പെരുമ്പാവൂർ: കുറിച്ചിലക്കോട് കവലയിൽ തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അയ്യപ്പൻവിളക്കുത്സവത്തോടനുബന്ധിച്ച് വിവിധരംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപ്രതിഭകളെ ആദരിച്ചു.

Advertisment

ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് കർപ്പൂരദീപക്കാഴ്ചയ്ക്കുശേഷമാണ് ചടങ്ങുകൾക്ക് തുടക്കമായത്.

publive-image

ഭാഗവതം മൂലഗ്രന്ഥത്തിലെ ശ്ലോകങ്ങൾ 23 മണിക്കൂർ 37 സെക്കന്റ് സമയമെടുത്ത് പാരായണം ചെയ്ത് യു.ആർ.എഫ്. വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ആചാര്യൻ നൈമിശാരണ്യത്തിൽ ടി. കെ. രാജഗോപാല മേനോൻ,

ലോകാരോഗ്യസംഘടനയുടെ ഇന്ത്യൻ അംബാസഡറും മികച്ച വെറ്റെറൻ അത്ല റ്റിനുള്ള രാജ്യാന്തര പുരസ്കാരം ഉൾപ്പെടെ ഒട്ടനവധി കയാികമത്സരങ്ങളിൽ അംഗീകാരങ്ങൾ ലഭിച്ച 81 വയസ്സുള്ള പെരുമറ്റത്തിൽ പി. ഇ. സുകുമാരൻ,

publive-image

എട്ടാമത് ഏഷ്യൻ ഗെയിംസിൽ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഷിബു പുത്തൻകുടി, കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ബോയ്സ് വിഭാഗം ഹൈജംപിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ പെരിഞ്ചേരി അഭിനന്ദ് ഉണ്ണികൃഷ്ണൻ,

publive-image

സംസ്ഥാനതലത്തിൽ പഞ്ചഗുസ്തിമത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ബിനു വിജയൻ എന്നിവരെ ചടങ്ങിൽ കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാറാണ് ആദരിച്ചത്. തുടർന്ന് ശാസ്താംപാട്ട്, ചിന്ത്, പ്രസാദസദ്യ എന്നിവയുണ്ടായിരുന്നു. 

Advertisment