എൽഡിഎഫ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പഞ്ചായത്ത് റാലി സംഘടിപ്പിച്ചു

New Update
ldf rally

ചോറ്റാനിക്കര: ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി എൽഡിഎഫ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. 

Advertisment

ചോറ്റാനിക്കരയിൽ  നിന്നും ആരംഭിച്ച പ്രകടനം എരുവേലിയിൽ സമാപിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സ.കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ കെ ഡി സലീംകുമാർ അധ്യക്ഷത വഹിച്ചു. 

ldf rally-2

ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷൻ സ്ഥാനാർത്ഥി സജിത മുരളി, പിറവം മുൻ എംഎൽഎ എം ജെ ജേക്കബ്, പി വാസുദേവൻ, ജി ജയരാജ്, എം ആർ രാജേഷ്, കെ എൻ സുരേഷ്, ഓമന ധർമ്മൻ, കെ എം ജോർജ്, പി പി മുരുകൻ എന്നിവർ സംസാരിച്ചു.

Advertisment