/sathyam/media/media_files/2025/12/20/ms-hameedkutty-2-2025-12-20-21-37-02.jpg)
കാഞ്ഞിരമറ്റം/എറണാകുളം: തൂവെള്ള ഖദറിലെ നിഷ്ക്കളങ്കതയ്ക്കും സൗമ്യതയ്ക്കും, നാട്യമല്ലാത്ത വിനയത്തിനും ഒപ്പം ജനങ്ങൾ നിന്നപ്പോൾ എം എസ് ഹമീദ് കുട്ടിയെന്ന ജനകീയനായ കോൺഗ്രസ് പ്രവർത്തകനെ തങ്ങളുടെ ജന പ്രതിനിധിയായി ജനങ്ങൾ ചൂണ്ടുവിരലാൽ തിരഞ്ഞെടുത്തു.
എറണാകുളം ജില്ലയിലെ, ആമ്പല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിക്കാൻ പാർട്ടി ഹമീദിനോട് നിർദ്ദേശിച്ചപ്പോൾ അപ്രതീക്ഷിതമായി വന്ന റിബൽ സ്ഥാനാർത്ഥിയും, പാർട്ടിയിലെ തന്നെ സമുദായ നേതാക്കളും ഹമീദിന് വെല്ലുവിളിയായി. ഒപ്പം എതിർ രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർത്ഥികളും കൂടി ഇറങ്ങിയപ്പോൾ മത്സരം കൊഴുത്തു.
ഹമീദ് നേരിട്ട വെല്ലുവിളികൾ വാർഡിലെ വോട്ടർമാർ ഏറ്റെടുത്തപ്പോൾ 18 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ ഹമീദ് വിജയിച്ചു. അഞ്ച് ശതമാനം പോലും മുസ്ലിം വോട്ടർമാർ ഇല്ലാത്ത വാർഡിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവരും ഇതര സമുദായക്കാരും ഹമീദിന് സമ്മതിദാനാവകാശം നൽകിയത് മതേതരത്വത്തിന്റെ വർണശബളമായ കാഴ്ചയായി മാറി, രാജ്യത്തിന് തന്നെ മാതൃകയായി. പറഞ്ഞ് പൊലിപ്പിക്കുന്ന ഇല്ലാത്ത വർഗ്ഗിയതയ്ക്ക് ഏറ്റ കനത്ത പ്രഹരമായി ഹമീദിൻ്റെ വിജയം.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഹമീദിൻ്റെ മധുരമുള്ള വിജയത്തിൽ വോട്ടർമാർ ആവേശഭരിതരാണ്. പൊരുതി നേടിയ വിജയത്തിലും വിനയം കൈവിടാതെ ഹമീദ് നാളെ സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധിയുടെ ചുമതലയേൽക്കും.
നിരന്തരം വോട്ടർമാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ടാണ് ഹമീദ് വാർഡിലെ സ്ഥിര സാന്നിദ്ധ്യമായത്. മണ്ഡലത്തിനും, ജില്ലയ്ക്കും പുറത്തുമുള്ള വാർഡിലെ വോട്ടർമാരും ആവേശപൂർവ്വം വന്ന് ഹമീദിനായി ചൂണ്ടുവിരലിൽ മഷി പുരട്ടിച്ചു.
കെഎസ്‌യു വിലൂടെ രാഷ്ട്രീയത്തിന് തുടക്കമിട്ട ഹമീദ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി പാർട്ടിയുടെ വിവിധ ഭാരവാഹിത്വം വഹിച്ച് നിസ്വാർത്ഥ സേവകനായി.
സിപിഎം പത്ത് വർഷം ഭരിച്ച കീച്ചേരി സഹകരണ ബാങ്ക് ഹമീദിന്റെ നേതൃത്വത്തിലുള്ള പാനൽ മത്സരിച്ച് 2013 ൽ ഭരണം തിരിച്ച് പിടിച്ച്, ഹമീദ് ബാങ്കിൻ്റെ പ്രസിഡണ്ടും ആയി.
മംഗളം ദിനപത്രത്തിൻ്റെ റിപ്പോർട്ടറായി 2002 മുതൽ പ്രവർത്തിക്കുന്ന ഹമീദ് നിലവിൽ കോൺഗ്രസ് വിചാർ വിഭാഗ് എറണാകുളം ജില്ലാ സെക്രട്ടറിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us