കൊച്ചി: ടോറസ് ലോറി മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. എറണാകുളം വളയൻചിറങ്ങരയിൽ ആണ് സംഭവം.
ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി മറിയുകയായിരുന്നു.
ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.