New Update
/sathyam/media/media_files/2025/03/14/manjulaaa-557164.jpeg)
പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് ഒക്കൽ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച കേരളോത്സവം -2024 മത്സരയിനത്തിൽ കവിതാരചനയിലും കവിതാലാപനത്തിലും ഇടവൂർ നവോദയ ഗ്രാമീണവായനശാലയിലെ ലൈബ്രേറിയൻ മഞ്ജുള ഹർഷകുമാർ ഒന്നാം സ്ഥാനം നേടി.
Advertisment
/sathyam/media/media_files/2025/03/14/manjulav-301127.jpeg)
ഭക്തിഗാന ആൽബങ്ങൾക്കായി ഗാനങ്ങളെഴുതാറുള്ള മഞ്ജുള 2022-ൽ വായനാദിനത്തോടനുബന്ധിച്ച് വായനശാലയ്ക്കുവേണ്ടി എഴുതിയ 'വായനാദിനഗാനം' ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അക്ഷരപ്രേമികളെ വായനശാലയുമായി ചേർത്തുനിർത്തുന്നതിലും സ്‌കൂൾ കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ് ഈ വായനശാലാസൂക്ഷിപ്പുകാരി.
/sathyam/media/media_files/2025/03/14/manjula-907453.jpeg)
തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയായ മഞ്ജുള ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ പഠിയ്ക്കുന്ന കാലം മുതൽ കാവ്യരചനയിൽ സജീവമാണ്. ഇടവൂർ കളപ്പുരയ്ക്കൽ കെ.ജി ഹർഷകുമാറാണ് ഭർത്താവ്. മകൾ: ദിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us