കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അനീഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്‍റെ തലവനായ മരട് അനീഷ്

New Update
maradu-aneesh

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍.

മുളവുകാട് പോലീസ് ആണ് ഇന്ന് രാവിലെ വളന്തകാടു ദ്വീപില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisment

നോര്‍ത്ത് പറവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള മറ്റൊരു കേസിലെ പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് മരട് അനീഷിനെ അവിടെ കണ്ടത്. തുടര്‍ന്ന് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി.

പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അനീഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഉച്ചയ്ക്കു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്‍റെ തലവനായ മരട് അനീഷ്. 

കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളില്‍ മരട് അനീഷ് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്.

അനീഷ് ആന്‍റണി എന്ന മരട് അനീഷിനെ വാളയാര്‍ അതിര്‍ത്തിക്ക് സമീപത്തു നിന്ന് പോലീസ് സിനിമാസ്‌റ്റൈലില്‍ പിടികൂടിയതും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Advertisment