ഈ മാരത്തൺ ലഹരിയ്ക്കെതിരെ ! 23ന് രാവിലെ 6ന്  ശ്രീമൂലനഗരത്തിൽ നിന്നും

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
D

കാലടി: മാരകമായ ലഹരിയുപയോഗം നാട്ടിൽ വർദ്ധിച്ചുകൊണ്ടിരിയ്ക്കുമ്പോൾ 
അതിനെതിരെയുള്ള ബോധവത്കരണത്തിനായി 5 കിലോമീറ്റർ മാരത്തൺ 
സംഘടിപ്പിച്ചിരിയ്ക്കുകയാണ് ഡിസ്ട്രിക്റ്റ് ഫെഡറേഷൻ ഓഫ് റെസിഡൻസ് അസ്സോസിയേഷൻ 
ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി.

Advertisment

'സേ നോ ഡ്രഗ്‌സ്' എന്ന ടാഗ് ലൈനോടെയുള്ള  
മാരത്തൺ ഫെബ്രുവരി 23 ഞായർ രാവിലെ 6ന് ശ്രീമൂലനഗരത്തിൽ 
നിന്നാരംഭിക്കും.

S

200 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. കൂട്ടയോട്ടം കൈപ്രയിൽ 
നിന്നാരംഭിച്ച് ശ്രീഭൂതപുരം വഴി കടന്നുപോകും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 
യഥാക്രമം 5000, 3000, 2000 രൂപയുടെ സമ്മാനവുമുണ്ട്.  

ടി-ഷർട്ട്, പ്രഭാതഭക്ഷണം, മെഡൽ എന്നിവയ്ക്കുപുറമേ നിരവധി സമ്മാനങ്ങളും നൽകുന്നുണ്ടെന്ന്സം ഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  9495495196, 9447978730, 9496834631, 9745122433 
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർക്ക് രെജിസ്ട്രേഷൻ ഫീസ് 
8943522326 എന്ന നമ്പറിലേയ്ക്ക്, ജി-പേ ചെയ്യാനുള്ള സൗകര്യമുണ്ട്.

രജിസ്റ്റർ ചെയ്യാൻ:

https://docs.google.com/forms/d/e/1FAIpQLSc_CEE9G1DmnQE7xsCk46HThgbVFOLkTqJ-cePL6liNe0D9lQ/viewform?usp=header

Advertisment