Advertisment

മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺഹാൾ പൊതുജനങ്ങൾക്കായി ഏപ്രിൽ 15ന് തുറന്നുനൽകും

ബിപിസിഎല്ലിന്റെ സഹകരണത്തോടെ ഒന്നരക്കോടി രൂപ ചെലവഴിച്ച് ടൗൺഹാളിന്റെ നവീകരണജോലികൾ നടക്കുന്നത്. 

New Update
nehru memmorial town hall

മട്ടാഞ്ചേരി: വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺഹാൾ പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നു.

Advertisment

അറ്റകുറ്റപ്പണി പൂർത്തിയാക്കി ഏപ്രിൽ 15ന് ടൗൺഹാൾ തുറന്നുനൽകും. ബിപിസിഎല്ലിന്റെ സഹകരണത്തോടെ ഒന്നരക്കോടി രൂപ ചെലവഴിച്ച് ടൗൺഹാളിന്റെ നവീകരണജോലികൾ നടക്കുകയാണ്. 


പ്രവൃത്തിയുടെ 75 ശതമാനം പൂർത്തിയായി. ഡൈനിങ് ഹാളിനുപുറമെ 2000 ചതുരശ്രയടിയിൽ വെജിറ്റബിൾ ഡൈനിങ് ഹാളും നിർമിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലമ്പിങ്, ടൈൽപാകൽ ജോലികളും നടന്നുവരികയാണ്.


പ്രധാനഹാളിൽ തിയറ്റർ ടൈപ്പിലുള്ള 943 കസേരകൾ സ്ഥാപിക്കും. മുപ്പത് കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. എസി ലോബി, പൂന്തോട്ടം, ആർച്ച് എന്നിവയുമുണ്ടാകും. ഈമാസം 10 മുതൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി ബുക്കിങ് ആരംഭിക്കും.

Advertisment