കുണ്ടന്നൂരില്‍ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയ്‌സ്‌കന്‍റെ മൃതദേഹം കണ്ടെത്തി. മരിച്ചത് കരിമുകള്‍ സ്വദേശിയായ 51കാരന്‍ സുഭാഷ്

കുണ്ടന്നൂര്‍ പാലത്തിന് സമീപമുള്ള കാലങ്ങളായി ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

New Update
death

കൊച്ചി: കുണ്ടന്നൂരില്‍ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയ്‌സ്‌കന്‍റെ മൃതദേഹം കണ്ടെത്തി. കരിമുകള്‍ സ്വദേശിയായ 51കാരന്‍ സുഭാഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് എന്നാണ് വിവരം. 

കുണ്ടന്നൂര്‍ പാലത്തിന് സമീപമുള്ള കാലങ്ങളായി ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബവുമായി ബന്ധമില്ലാതിരുന്ന സുഭാഷ് ഒഴിഞ്ഞു കിടന്ന ഫ്‌ളാറ്റിലാണ് കുറച്ചു കാലമായി താമസിച്ചു കൊണ്ടിരുന്നത്.

ഫ്‌ളാറ്റില്‍ നിന്നും മദ്യപിക്കുന്നതിനിടെ താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന്‍റെ തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

വീട്ടില്‍ നിന്നും വഴക്കിട്ട് പോയി അവിടെയും ഇവിടെയും താമസിക്കുന്ന പ്രകൃതമാണ് സുഭാഷിന്‍റേതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Advertisment