/sathyam/media/media_files/jupLjzINrzX275SpIkIx.png)
കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അനിത മരിച്ചത്. തുടര്‍ന്ന് മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് അനിതയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്.
അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്.
മൊഴിയില്‍ സംശയം തോന്നിയ പൊലീസ് മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
വടി കൊണ്ടും അമ്മിക്കല്ലും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അനിതയുടെ പേരിലുള്ള വെള്ളത്തൂവലിലെ സ്വത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
മറ്റൊരുവീട്ടിലായിരുന്ന അമ്മയെ വിനു ശനിയാഴ്ചയാണ് വാടകവീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ഞായറാഴ്ചയായിരുന്നു കൊലപാതകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us