മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച

New Update
bb29af25-528a-43e8-8061-38e8ee8eaca7

മുളന്തുരുത്തി: കേരള പത്രപ്രവർത്തക അസോസിയേഷന്റെയും വൈദ്യരത്നം ഔഷധശാലയുടെയും സംയുക്ത സഹകരണത്തോടെ മുളന്തുരുത്തി ഗവ.  ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9.30 ന് തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഷിജു പി എസ് ഉദ്ഘാടനം ചെയ്യും.

Advertisment

മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പിൽ ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, മുളന്തുരുത്തി പഞ്ചായത്ത് ചെയർപേഴ്സൺ മറിയാമ്മ ബെന്നി, മുളന്തുരുത്തി എച്ച്എസ്എസ് പ്രിൻസിപ്പൽ ഉല്ലാസ് ജി, മുളന്തുരുത്തി  ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് മായാദേവി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

കേരള പത്രപ്രവർത്തക അസോസിയേഷനും വൈദ്യരത്നം ഔഷധശാലയും സംയുക്തമായാണ് ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ, കെഎംജെയുടെ സംസ്ഥാന, ജില്ലാ, മേഖല നേതാക്കൾ പങ്കെടുക്കുന്നു.

Advertisment