/sathyam/media/media_files/2025/09/26/mun-2025-09-26-14-45-29.jpg)
കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ 365 -ാം ദിവസമായ നാളെ ശ്രനി) എറണാകുളം മദർ തെരേസാ സ്ക്വയറിൽ നടക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാ നേതാക്കളും, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വിയും എത്തും.
മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ ഡോ. യുഹനോൻ മാർ പോളി കാർ പോസ് മെത്രാപ്പോലീത്താ , ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ , സി.ബി.സി. ഐ. ലെയ്റ്റി സെക്രട്ടറി ഷെവ.വി.സി സെബാസ്റ്റ്യൻ, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമാ സഭാ ട്രസ്റ്റി അഡ്വ. ആൻസിൽ സക്കറിയാ, ആക്ട്സ് ഭാരവാഹികളായ കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, പാസ്റ്റർ ജോൺ ജോസഫ്, മജ്ജൂ തോമസ്, പി.ജെ. തോമസ് തുടങ്ങിയവരും പങ്കെടുക്കും
.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വിയും സമാപന ചടങ്ങിൽ പങ്കെടുക്കും