/sathyam/media/media_files/2025/03/07/UlJEhxvAYinUleSb0eUc.jpg)
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം ഉന്നയിച്ച് തീരജനത 414 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിക്കും.
താല്‍ക്കാലികാടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് നാനൂറിലേറെ ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നത്.
മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലില്‍ എത്തും.
അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദല്‍ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. 414 ദിവസങ്ങളായി നടന്ന സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.
2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡ് റജിസ്റ്ററില്‍ ചേര്‍ക്കുന്നത്.
2021 മുതല്‍ റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ല്‍ കരമടയ്ക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് ഇത് സ്‌റ്റേ ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
തുടര്‍ന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയില്‍ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.
/filters:format(webp)/sathyam/media/media_files/2025/11/30/nirahara-2025-11-30-16-05-24.jpg)
മാസങ്ങളും വര്‍ഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവില്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us