Advertisment

ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി; മഹിളാ കോൺ​ഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ്

New Update
police jeep-3

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായ ധനം അടിച്ചു മാറ്റിയ സംഭവത്തില്‍ മുനീര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Advertisment

വിശ്വാസ ലംഘനം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. പിന്നാലെയാണ് കേസ്. പണം കൈക്കലാക്കിയ സംഭവത്തില്‍ ആരോപണവിധേയയായ മഹിളാ കോണ്‍?ഗ്രസ് നേതാവ് ഹസീനയുടെ ഭര്‍ത്താവാണ് ഇയാള്‍. 

സംഭവം വിവാദമായതിനു പിന്നാലെ മുനീര്‍ പണം തിരികെ നല്‍കിയിരുന്നു. നാല്‍പ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ നല്‍കിയത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മുനീര്‍ ആവശ്യപ്പെട്ടിരുന്നു.

പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാനും മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു.

Advertisment