സംഗീത വിദ്യാലയത്തിന് പതിനെട്ടാണ്ടിന്റെ നിറവ്; യമുനാ സംഗീതത്തിന് അറുപത്തിനാലാണ്ടിന്റെ സ്വരമാധുരി

New Update
jan

പെരുമ്പാവൂർ: വല്ലം ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പ്രവർത്തിയ്ക്കുന്ന ശ്രീശാസ്താ സംഗീതവിദ്യാലയം പതിനെട്ടു പ്രവർത്തനവർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷമായി മകരവിളക്കുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീതസംന്ധ്യയും സംഘടിപ്പിച്ചു.

Advertisment

ശ്രീഹരി രതീഷ്, അഭിനന്ദ ബിനു, അന്നാറോസ് ജോബി, കൃഷ്ണപ്രിയ വിനോദ് എന്നിവരുടെ അരങ്ങേറ്റമാണ് നടന്നത്. ഉദ്‌ഘാടനം ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഗോപി വെള്ളിമറ്റം നിർവഹിച്ചു.

പെരുമ്പാവൂരിലെ ആദ്യകാല ഗായിക, യമുനാഗണേഷാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി ക്ഷേത്രസങ്കേതത്തിലെ ഈ വിദ്യാലയത്തിന്റെ അമരക്കാരി.  ഒരുകാലത്ത് ഗാനമേളകളിലൂടെ കേരളത്തിലുടനീളം ശ്രദ്ധേയയായിരുന്നു 64-കാരിയായ യമുന.

ചലച്ചിത്രസംഗീത സംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമശിഷ്യയായ യമുനയുടെ കീഴിൽ ഇതിനോടകം ഒട്ടനവധികുട്ടികൾ സംഗീതമഭ്യസിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞവർഷം നവരാത്രിവേളയിൽ 'കച്ഛപി' എന്ന ആൽബത്തിലെ ഒരു ഭക്തിഗാനത്തിനും സംഗീതസംവിധാനം നൽകിയിരുന്നു. ഓൺലൈൻ സംഗീതപഠനത്തിൽ യമുനയുടെ ശിഷ്യനായ 12 വയസ്സുള്ള എഡ്രിക് ഓസ്‌ട്രേലിയയിൽ നിന്നും സംഗീതപരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 

Advertisment